2012 ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

നേത്രാവതി : എന്തൊരു ചന്തമായിരുന്നു...



പതിവിലും നേരത്തെ വീട്ടിലെത്തണം വാപ്പാടെയും ഉമ്മയുടെയും പെങ്ങളുടെയും കൂടെ അത്താഴം കഴിക്കണം എന്ന് കരുതിയാണ് ഓഫീസില്നിന്ന് ഉച്ചക്ക് തന്നെ ചാടി പുറപ്പെട്ടു ബസില്കയറിയത്....അത്താഴത്തിനു വേണ്ടി ഉച്ചയൂണ് മാറ്റി വെക്കേണ്ടിയും വന്നു...
ഷാര്പ് ടൈമിംഗ് ആയതു കൊണ്ട് കാക്കനാട് നിന്ന് ആലുവക്കുള്ള തിരക്കുള്ള ചുവന്ന കെ എസ് ആര്ടി സി യില്ഇടിച്ചു കയറി....
വണ്ടി ഓരോ തിരിവുകള്തിരിയുമ്പോഴും വയറു വിശപ്പ്കൊണ്ട് ആളി കൊണ്ടിരുന്നു...
കൃത്യം 2 .15 നു വണ്ടി ആലുവ റെയില്വേ സ്റ്റേഷന്നു മുന്നില്ഇരമ്പി നിന്നു ജടത്വം( inertia ) കൊണ്ട് വയറിലേക്ക് വിശപ്പ്ആളി കയറി ....
ഓടി ടിക്കറ്റ്കൌണ്ടര്ഇല്ചെന്നപ്പോള്കിണ്ടിമുക്കിലെ beverage  നെ കാളും തിരക്ക്...
രണ്ടുംകല്പിച്ചു സംഘത്തിലു ഞാനും ചേര്ന്നു.ഞാന്വരിയുടെ മുന്നിലെത്താറായി, ട്രെയിന്നേത്രാവതി എക്സ്പ്രസ്സ്കുതിച്ചു പാഞ്ഞു 3 ആം നം പ്ലാറ്റ്ഫോമില്വന്നു നിന്നു.. വടക്കന്‍   കേരളത്തിന്റെ,മലബാറിന്റെ മണം പരന്നു..ആള്ക്കാര്വരിയില്തിരക്കുണ്ടാക്കി തുടങ്ങി  ഇടി കുറെ കൊണ്ടപ്പോള്എന്റെ വിശപ്പ്പോയി
ഞാന്കയ്യെടുത്ത് കൌണ്ടര്ലേക്ക് നീട്ടാന്തുടങ്ങിയതും ഒരു വിളി....
എക്സ്ക്യൂസ് മി .....
ഒരു യുവതിയുടെ ശബ്ദം...
ഇടത്തെ തോളിനു മുകളിലൂടെ ചെരിഞ്ഞു നോക്കി....
അല്ലാഹ്.....തലയില്ഭംഗിയുള്ള തട്ടമിട്ട , കണ്ണുകളില്സുറുമ എഴുതിയ ,ചുണ്ടിന്റെ കോണില്ഒരു പുഞ്ചിരിയുമായി എന്നെ നോക്കി ഒരു ഉമ്മച്ചി കുട്ടി.....
മലയാളി താത്ത കുട്ടി ന്നു പറഞ്ഞാല്ഇവളാണ്....
എന്റെ പോന്നോ....
അവള്ടെ ഒച്ച പൊങ്ങി....
ഒരു തിരൂര്ടിക്കറ്റ്എടുത്തു തരുവോ?
എന്നോട് നേരത്തെ ഒരുത്തന്ടിക്കറ്റ്എടുത്തു തരാന്പറഞ്ഞിരുന്നുവരിയുടെ പിന്നില്ഗോഷ്ടികാണിക്കുന്ന അവന്റെ മുഖം എനിക്ക് മനസ്സില്കാണാനായി ...
അവള്ടെ കയ്യില്നിന്നും 100 ന്റെ നോട്ടു വാങ്ങി...(പൈസ വേണ്ട എന്ന് പറയാന്ആഗ്രഹം ഉണ്ടായിരുന്നു)...അവള്ക്കു സോറി ഹൂറിക്ക്41 രൂപ ആയി...
അവള്ടെ ബാക്കി കൊടുത്തു അവള്ടെ ഒപ്പം പ്ലാറ്റ് ഫോം ലേക്ക് കുതിക്കുന്നതിനിടെ പിന്നില്നിന്നു വിളി, ബാക്കി വേണ്ടെടാ....ഹോ എന്റെ ബാക്കി വാങ്ങാന്ഞാന്മറന്നു...അവള്പോയി കാണും എന്നുള്ള വിഷമത്തില്പൈസ വാങ്ങി തിരിഞ്ഞു നടക്കുമ്പോള്വാതില്ക്കല്അതാ അവള്‍.........
ഞാന്ആകെ വിജ്രംബിച്ചു.....അത് കൊണ്ടോ എന്തോ എനിക്ക് നന്നായി വിശന്നു ഹോ....പഴയതിനേക്കാള്ഇരട്ടി....ഞങ്ങളുടെ ഒന്നിച്ചുള്ള പദ ചലനം ഞാന്നിര്ത്തി അരികിലുള്ള ഔട്ലെറ്റ് ന്നു ഒരു പാക്കറ്റ് ലയ്സ് വാങ്ങി...പിന്നെ കേട്ടത് ട്രെയിനിന്റെ, നേത്രാവതിയുടെ നീണ്ട സൈറന്ആണ്....യാത്രക്കാരെല്ലാം ഓടാന്തുടങ്ങി നേരത്തെ ടിക്കറ്റിന്റെ  ബാക്കി വാങ്ങാന്പോയപ്പോള്നിന്ന അവളെ വീണ്ടും ഞാന്അവിടെ പ്രതീക്ഷിച്ചു....എവിടെ.....!!!ദൂരെ തട്ടമിട്ട പച്ച കുപ്പായം ഗോവണി കേറി ഓടുന്നത് കണ്ടു....ബലരാമന്ആരാ മോന്പിന്നാലെ പിടിച്ചു ട്രെയിനിനു വേണ്ടി അല്ല അവള്ക് വേണ്ടി....കൂടെ സ്വപ്നവും കണ്ടു ഓടുന്ന  വണ്ടിയില്ഞാന്അവളെ കയറ്റുന്നു  പിന്നാലെ കുറച്ചു ദൂരം കൂടി ഞാന്ഓടി  ചാടി കയറുന്നു.....ശേഷം സ്ക്രീനില്‍ ...
പക്ഷെ പ്ലാറ്റ് ഫോം ഇല്‍  എത്തിയപ്പോ മുടിഞ്ഞ തിരക്ക് ...പച്ചകുപ്പയവും കറുത്ത തട്ടവും കണ്ണില്പെടുന്നില്ല ....വാതില്ക്കല്മുഴച്ചു നില്കുന്നവനെ തള്ളി ഞാനും സ്റ്റെപ്പില്ഒരു കാലു കുത്തി തെറിച്ചു പോകാതെ നിന്നുകയ്യിലെ ലയ്സിന്റെ പൊതി എന്നെ നോക്കി അട്ടഹസിച്ചു …..എന്റെ കണ്ണില്ഇരുട്ട് നിറഞ്ഞു ....
കുറച്ചങ്ങു ചെന്നപ്പോള്എന്നിലെ മലയാളി എന്നെ ബോഗ്ഗിയുടെ അകത്തു കയറ്റി....ഞാന്കയറിയ ബോഗ്ഗിയില്മുഴുവന്ഭായ് മാര്ആയിരുന്നു...അവന്മാര്ടെ പാന്മസാലയുടെ മണം ,ഞാന്കയറിയത് ഏതോ ഉത്തരേന്ത്യന്വണ്ടിയിലാണെന്ന് തോന്നി പോയി....കയ്യിലെ ലയ്സിനോട് പക  വീട്ടുന്നതിനിടയില്ഞാന്ഓര്ത്തു ഭാഗ്യം അവള്മാറി കയറിയത് അല്ലെങ്ങില് ഭായിമാരുടെ ഇടയില്‍  എങ്ങനെ അവളെ  സംരക്ഷിക്കും എന്ന്....അല്ല പിന്നെ .....
തീവണ്ടി ചൂളം വിളിച്ചു പാഞ്ഞു തൃശൂര്എത്തി....അവിടുന്ന്നേരെ ആലത്തൂര്ക്ക് .......അങ്ങനെ  നേരത്തെ തന്നെ വീടെത്തി....
വാല്കഷണം :ഞാന്എന്റെ കുടുംബത്തോടൊപ്പം അത്താഴം കഴിച്ചു.....