
പതിവിലും നേരത്തെ വീട്ടിലെത്തണം വാപ്പാടെയും ഉമ്മയുടെയും പെങ്ങളുടെയും കൂടെ അത്താഴം കഴിക്കണം എന്ന് കരുതിയാണ് ഓഫീസില്‍ നിന്ന് ഉച്ചക്ക് തന്നെ ചാടി പുറപ്പെട്ടു ബസില്‍ കയറിയത്....അത്താഴത്തിനു വേണ്ടി ഉച്ചയൂണ് മാറ്റി വെക്കേണ്ടിയും വന്നു...
ഷാര്‍പ് ടൈമിംഗ് ആയതു കൊണ്ട് കാക്കനാട് നിന്ന് ആലുവക്കുള്ള തിരക്കുള്ള ചുവന്ന കെ എസ് ആര് ടി സി യില്‍ ഇടിച്ചു കയറി....
വണ്ടി ഓരോ തിരിവുകള്‍ തിരിയുമ്പോഴും വയറു വിശപ്പ് കൊണ്ട് ആളി കൊണ്ടിരുന്നു...
കൃത്യം 2 .15 നു വണ്ടി ആലുവ റെയില്‍വേ സ്റ്റേഷന് നു മുന്നില്‍ ഇരമ്പി നിന്നു ജടത്വം( inertia ) കൊണ്ട് വയറിലേക്ക് വിശപ്പ് ആളി കയറി ....
ഓടി ടിക്കറ്റ് കൌണ്ടര്‍ ഇല് ചെന്നപ്പോള്‍ കിണ്ടിമുക്കിലെ
beverage നെ കാളും തിരക്ക്...
രണ്ടുംകല്പിച്ചു സംഘത്തിലു ഞാനും ചേര്‍ന്നു.ഞാന്‍ വരിയുടെ മുന്നിലെത്താറായി, ട്രെയിന്‍ നേത്രാവതി എക്സ്പ്രസ്സ് കുതിച്ചു പാഞ്ഞു 3 ആം നം പ്ലാറ്റ്ഫോമില്‍ വന്നു നിന്നു.. വടക്കന്‍ കേരളത്തിന്റെ,മലബാറിന്റെ മണം പരന്നു..ആള്ക്കാര് വരിയില്‍ തിരക്കുണ്ടാക്കി തുടങ്ങി ഇടി കുറെ കൊണ്ടപ്പോള്‍ എന്റെ വിശപ്പ് പോയി
ഞാന്‍ കയ്യെടുത്ത് കൌണ്ടര്‍ ലേക്ക് നീട്ടാന്‍ തുടങ്ങിയതും ഒരു വിളി....
എക്സ്ക്യൂസ് മി .....
ഒരു യുവതിയുടെ ശബ്ദം...
ഇടത്തെ തോളിനു മുകളിലൂടെ ചെരിഞ്ഞു നോക്കി....
അല്ലാഹ്.....തലയില്‍ ഭംഗിയുള്ള തട്ടമിട്ട , കണ്ണുകളില്‍ സുറുമ എഴുതിയ ,ചുണ്ടിന്റെ കോണില്‍ ഒരു പുഞ്ചിരിയുമായി എന്നെ നോക്കി ഒരു ഉമ്മച്ചി കുട്ടി.....
മലയാളി താത്ത കുട്ടി ന്നു പറഞ്ഞാല്‍ ഇവളാണ്....
എന്റെ പോന്നോ....
അവള്ടെ ഒച്ച പൊങ്ങി....
ഒരു തിരൂര്‍ ടിക്കറ്റ് എടുത്തു തരുവോ?
എന്നോട് നേരത്തെ ഒരുത്തന് ടിക്കറ്റ് എടുത്തു തരാന്‍ പറഞ്ഞിരുന്നു …വരിയുടെ പിന്നില്‍ ഗോഷ്ടികാണിക്കുന്ന അവന്റെ മുഖം എനിക്ക് മനസ്സില്‍ കാണാനായി ...
അവള്ടെ കയ്യില്‍ നിന്നും 100 ന്റെ നോട്ടു വാങ്ങി...(പൈസ വേണ്ട എന്ന് പറയാന്‍ ആഗ്രഹം ഉണ്ടായിരുന്നു)...അവള്‍ക്കു സോറി ആ ഹൂറിക്ക് 41 രൂപ ആയി...
അവള്ടെ ബാക്കി കൊടുത്തു അവള്ടെ ഒപ്പം പ്ലാറ്റ് ഫോം ലേക്ക് കുതിക്കുന്നതിനിടെ പിന്നില്‍ നിന്നു വിളി, ബാക്കി വേണ്ടെടാ....ഹോ എന്റെ ബാക്കി വാങ്ങാന്‍ ഞാന്‍ മറന്നു...അവള് പോയി കാണും എന്നുള്ള വിഷമത്തില്‍ പൈസ വാങ്ങി തിരിഞ്ഞു നടക്കുമ്പോള്‍ വാതില്ക്കല് അതാ അവള്.........
ഞാന്‍ ആകെ വിജ്രംബിച്ചു.....അത് കൊണ്ടോ എന്തോ എനിക്ക് നന്നായി വിശന്നു ഹോ....പഴയതിനേക്കാള്‍ ഇരട്ടി....ഞങ്ങളുടെ ഒന്നിച്ചുള്ള പദ ചലനം ഞാന്‍ നിര്‍ത്തി അരികിലുള്ള ഔട്ലെറ്റ് ന്നു ഒരു പാക്കറ്റ് ലയ്സ് വാങ്ങി...പിന്നെ കേട്ടത് ട്രെയിനിന്റെ, നേത്രാവതിയുടെ നീണ്ട സൈറന്‍ ആണ്....യാത്രക്കാരെല്ലാം ഓടാന്‍ തുടങ്ങി നേരത്തെ ടിക്കറ്റിന്റെ ബാക്കി വാങ്ങാന്‍ പോയപ്പോള്‍ നിന്ന അവളെ വീണ്ടും ഞാന്‍ അവിടെ പ്രതീക്ഷിച്ചു....എവിടെ.....!!!ദൂരെ ആ തട്ടമിട്ട പച്ച കുപ്പായം ഗോവണി കേറി ഓടുന്നത് കണ്ടു....ബലരാമന് ആരാ മോന് പിന്നാലെ പിടിച്ചു ട്രെയിനിനു വേണ്ടി അല്ല അവള്‍ക് വേണ്ടി....കൂടെ ഈ സ്വപ്നവും കണ്ടു ഓടുന്ന വണ്ടിയില്‍ ഞാന്‍ അവളെ കയറ്റുന്നു പിന്നാലെ കുറച്ചു ദൂരം കൂടി ഞാന്‍ ഓടി ചാടി കയറുന്നു.....ശേഷം സ്ക്രീനില്‍ ...
പക്ഷെ പ്ലാറ്റ് ഫോം ഇല് എത്തിയപ്പോ മുടിഞ്ഞ തിരക്ക് ...പച്ചകുപ്പയവും കറുത്ത തട്ടവും കണ്ണില്‍ പെടുന്നില്ല ....വാതില്ക്കല് മുഴച്ചു നില്കുന്നവനെ തള്ളി ഞാനും സ്റ്റെപ്പില്‍ ഒരു കാലു കുത്തി തെറിച്ചു പോകാതെ നിന്നു …കയ്യിലെ ലയ്സിന്റെ പൊതി എന്നെ നോക്കി അട്ടഹസിച്ചു …..എന്റെ കണ്ണില്‍ ഇരുട്ട് നിറഞ്ഞു ....
കുറച്ചങ്ങു ചെന്നപ്പോള്‍ എന്നിലെ മലയാളി എന്നെ ബോഗ്ഗിയുടെ അകത്തു കയറ്റി....ഞാന്‍ കയറിയ ബോഗ്ഗിയില്‍ മുഴുവന്‍ ഭായ് മാര്‍ ആയിരുന്നു...അവന്മാര്ടെ പാന്‍ മസാലയുടെ മണം ,ഞാന്‍ കയറിയത് ഏതോ ഉത്തരേന്ത്യന്‍ വണ്ടിയിലാണെന്ന് തോന്നി പോയി....കയ്യിലെ ലയ്സിനോട് പക വീട്ടുന്നതിനിടയില്‍ ഞാന്‍ ഓര്‍ത്തു ഭാഗ്യം അവള് മാറി കയറിയത് അല്ലെങ്ങില്‍ ഈ ഭായിമാരുടെ ഇടയില്‍ എങ്ങനെ അവളെ സംരക്ഷിക്കും എന്ന്....അല്ല പിന്നെ .....
തീവണ്ടി ചൂളം വിളിച്ചു പാഞ്ഞു തൃശൂര്‍ എത്തി....അവിടുന്ന് നേരെ ആലത്തൂര്‍ക്ക് .......അങ്ങനെ നേരത്തെ തന്നെ വീടെത്തി....
വാല്‍കഷണം :ഞാന്‍ എന്റെ കുടുംബത്തോടൊപ്പം അത്താഴം കഴിച്ചു.....
@ ഷെഫി : ആഘ്യന രീതി നന്നായിരിക്കുന്നു ... എങ്കിലും ആ നേത്രാവതി വണ്ടിക്കു ബോഗികള്‍ കുറവായിപോലെ തോന്നി . തുടക്കകാരന് എന്ന നിലയില്‍ ഇനിയും പ്രതീക്ഷ തരുന്നു :) എല്ലാ ആശംസകളും
മറുപടിഇല്ലാതാക്കൂഷേഫീകിനോട്, എടാ നിന്ടെ കഥ ഒക്കെ കൊള്ളാം.. പക്ഷെ, ഇത് ഒരു മാതിരി കോപ്പിലെ കഥ ആയിപൊഇ.. ഒരു അവസാനം ഇല്ലാതെ ആയിപൊഇ എന്റെ പുള്ളേ..
മറുപടിഇല്ലാതാക്കൂഇതിൽ പിന്നെ നടന്ന സംഭവങ്ങൾ സെൻസർ ചെയ്ത് കളഞ്ഞതാണോ എന്നൊരു സംശയം .... കൊച്ചു കള്ളാ!!!.. പെട്ടെന്ന് നിർത്തി കളഞ്ഞത് ശരി ആയില്ല... interesting ആയി വന്നപ്പോഴേക്കും തീര്‍ന്നു പോയി...
മറുപടിഇല്ലാതാക്കൂ